ഗാര്‍ഹിക പീഡനക്കേസില്‍ സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 10 ജനുവരി 2024 (17:07 IST)
ഗാര്‍ഹിക പീഡനക്കേസില്‍ സീരിയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം. സുപ്രീംകോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മലയാളി കൂടിയായ രാഹുലിനെതിരെ ഭാര്യ രശ്മി എസ് നായരാണ് ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പരാതിക്ക് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്.

നേരത്തെ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും തെറ്റായി വിവരങ്ങള്‍ നല്‍കി എന്ന് കാട്ടി കോടതി അത് റദ്ദ് ചെയ്യുകയായിരുന്നു. കൂടാതെ അറസ്റ്റിനും ഉത്തരവിട്ടു. തമിഴ്‌നാട് പോലീസ് കേരള മടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :