യത്തീംഖാനയില്‍ നടന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം: വെളിപ്പെടുത്തലുമായി പി.കെ ശ്രീമതി എംപി

വയനാട്ടിലെ യത്തീംഖാനയില്‍ നടന്നത് അതിക്രൂര പീഡനമെന്ന് വെളിപ്പെടുത്തി പി.കെ ശ്രീമതി എംപി

വയനാട്| സജിത്ത്| Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (14:19 IST)
വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനത്തിനിരയായിട്ടുണ്ടെന്ന് പി.കെ ശ്രീമതി എംപി. കൂടാതെ കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും എടുത്ത് ഭീഷണിപ്പെടുത്തിയെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞതായി ശ്രീമതി വ്യക്തമാക്കി. പ്രതികള്‍ നഗ്നചിത്രം എടുത്തശേഷം ആഴ്ചകളോളമാണ് കുട്ടികളെ പീഡിപ്പിച്ചതെന്നും ശ്രീമതി അറിയിച്ചു.

കുട്ടികള്‍ക്കെതിരായ പ്രത്യേക നിയമം നിലവിലുണ്ടെങ്കിലും ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യങ്ങളാ‍ണ് നമ്മുടെ ചുറ്റുപാടും നടക്കുന്നത്. ഈ കേസില്‍ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായതാണ് കുറ്റവാളികളെ തത്സമയം കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍
പ്രതികളിലൊരാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പി.കെ ശ്രീമതി വ്യക്തമാക്കി.

നിയമത്തിന്റെ മുന്നിലെത്തിയിട്ടും ക്രിമിനലുകള്‍ക്ക് ഒരു കൂസലുമില്ല. വിദ്യാര്‍ത്ഥിനികള്‍ ഇതൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണ്. അതേസമയം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുളള കമ്മിറ്റി ഈ യത്തീംഖാനയില്‍ രൂപീകരിച്ചിരുന്നിട്ടില്ല. പ്രദേശത്തുളള സാമൂഹിക പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :