1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PJayarajan News

തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പാര്‍ട്ടി സമരം സ്വാഭാവികമായി നടക്കുമെന്ന് പി ജയരാജന്‍

PJayarajan News
തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പാര്‍ട്ടി സമരം സ്വാഭാവികമായി നടക്കുമെന്ന് പി ജയരാജന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശന ഉന്നയിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ . സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാന്‍ അല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുന്നത് മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
വയനാട്ടില്‍ 6.18 ശതമാനം പേര്‍ക്ക് കാന്‍സര്‍ രോഗലക്ഷണം കണ്ടെത്തി!