ഫ്രീക്കന്‍‌മാര്‍ സൂക്ഷിക്കുക; സുന്ദരിമാരെ കണ്ട് ‘കണ്ണ് മഞ്ഞളിച്ചു’ പോയാല്‍ പണി പാളും

വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പൂവലന്മാര്‍ക്കും ഫ്രിക്കന്മാര്‍ക്കും വിനയാകുന്നത്

pink beet, police , freakin , freak boys , flirt , rape , പിങ്ക് ബീറ്റ് , പൊലീസ് , അറസ്‌റ്റ് , എഡിജിപി ബി സന്ധ്യ , പൂവലന്‍
കൊല്ലം| jibin| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (21:00 IST)
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പിങ്ക് ബീറ്റ് പദ്ധതി ഫ്രീക്കന്‍‌മാര്‍ക്ക് വിനയാകുന്നു. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് നിന്നും നൂറിലേറെ പൂവാലന്മാരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ വേഷം മാറിയെത്തിയ വനിതാ പൊലീസുകാരുടെ പിടികൂടിയത്.

വേഷം മാറി ടൂ വീലറില്‍ സഞ്ചരിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് പൂവലന്മാര്‍ക്കും ഫ്രിക്കന്മാര്‍ക്കും വിനയാകുന്നത്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജന സഞ്ചാരം കുറവുള്ളതുമായ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്‌ത്രീ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യമാണ് പിങ്ക് ബീറ്റിനുള്ളത്.

സംശയം തോന്നി പിടികൂടുന്നവരെ ഉടന്‍ തന്നെ എസ്ഐയ്‌ക്കും സംഘത്തിനും കൈമാറികയും ചെയ്യും. പൊലീസ് ജിപ്പിന്റെ മണമടഞ്ഞാൽ മുങ്ങുന്ന പൂവാലന്മാർക്ക് പക്ഷേ വേഷമാറിയെത്തുന്ന വനിതാ പൊലീസിന് തിരിച്ചറിയാൻ കഴിയാറില്ല എന്നതാണ് പ്രശ്‌നമാകുന്നത്. അതേസമയം, യുവാക്കളെ അന്യായമായി കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് ചില യുവജന വിദ്യാർത്ഥി സംഘടനകളും പിങ്ക് സുന്ദരികൾക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :