അധികാരത്തിലെത്തുമ്പോൾ ഉണ്ടായിരുന്നത് 91 എംഎൽഎമാർ, ഇപ്പോഴത് 93 ആയി, എൽഡിഎഫിന്റെ ജനകീയ അടിത്തറ വർധിച്ചുവെന്ന് മുഖ്യമന്ത്രി

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 24 ഒക്‌ടോബര്‍ 2019 (21:28 IST)
തിരുവനന്തപുരം: സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരാണ് എൽഡിഎഫിന് ഉണ്ടായിരുന്നത് എന്നും ഇപ്പോഴത് 93 ആയി വർധിച്ചു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും തമ്മിൽ താരതമ്യം ചെയ്താൽ എൽഡിഫിന്റെ ജനകീയാടിത്തറയും ജനപ്രീതിയും വർധിച്ചായി കാണാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ സംസ്ഥാനത്ത് ഒരു വേർതിരിവുകൾക്കും സ്ഥാനം ഇല്ലെന്ന് തെളിഞ്ഞു. ജാതിമത സങ്കുചിത ശക്തികൾക്ക് സംസ്ഥാനത്ത് വേരോട്ടമില്ല. ആ ശക്തികൾക്ക് എതിരെ മതനിരപേക്ഷ രാഷ്ടീയം മേൽക്കോയ്മ നേടുന്നു എന്നതാണ് തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത്.

ശരിദൂരം നിലപാടുമായി കോൺഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസിനെയും മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. ആരുടെയും മുണ്ടിന്റെ കോന്തലക്ക് കെട്ടിയവരല്ല ജനങ്ങൾ അവർക്ക് സ്വന്തം അഭിപ്രായം ഉണ്ട് എന്നായിരുന്നു മുഖ്യമത്രിയുടെ പരാമർശം. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ നൽകുന്ന ഉറച്ച പിന്തുണയാണ് ഉപതിരഞ്ഞെടുപ്പിലെ ജയങ്ങൾ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :