ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിംഗപ്പൂര്‍ തെരഞ്ഞെടുപ്പിന് പോയതായിരിക്കുമെന്ന് വിഡി സതീശന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 11 മെയ് 2024 (20:02 IST)
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സിംഗപ്പൂര്‍ തെരഞ്ഞെടുപ്പിന് പോയതായിരിക്കുമെന്ന് വിഡി സതീശന്‍. രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച് നടക്കുമ്പോള്‍ മുഖ്യമന്ത്രി പ്രചാരണങ്ങള്‍ക്ക് പങ്കെടുക്കാത്തതിനെ പരിഹസിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാത്ത പിണറായി സിംഗപൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായിരിക്കുമെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്.

വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ദുഷ്പ്രചരണങ്ങള്‍ ഷാഫിക്കെതിരെ സിപിഎം നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗീയത പറയുന്ന ബിജെപിയും വടകരയിലെ സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :