ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ; ജയസൂര്യയുടെ ഫേസ്‌ബുക്ക് വീഡിയോയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിലെ റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.

thiruvananthapuram, jayasurya, cinema, pinarayi vijayan, facebook, road തിരുവനന്തപുരം, ജയസൂര്യ, സിനിമ, പിണറായി വിജയന്‍, ഫേസ്‌ബുക്ക്, റോഡ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (13:58 IST)
കേരളത്തിലെ റോഡുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് പിണറായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പിണറായിയുടെ ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

റോഡു വികസനം അനിവാര്യമാണ്.

റോഡുകളുടെ ശോച്യാവസ്ഥ യാഥാർത്ഥ്വവുമാണ്.
ടാര്‍ ചെയ്ത് ഒരു വർഷമാകുന്നതിന് മുമ്പ് റോഡുകള്‍ കുഴികളാവുകയാണ്. യഥാസമയത്ത് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പണി നടക്കാത്തതു കൊണ്ടാണിത്. പൊതു മരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നഗരസഭാ, പഞ്ചായത്ത് എന്നിങ്ങനെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പരസ്പരം പഴി ചാരുന്ന അനുഭവമാണ് ജില്ലാ വികസന സമിതികളില്‍ കാണുന്നത്. തർക്കത്തിനൊടുവില്‍ കരാറുകാരന്‍ പ്രതിയാകും. ഈ സംവിധാനത്തില്‍ സമഗ്രമായ അഴിച്ചു പണി അനിവാര്യമാണ്.

അധികാരത്തില്‍ വരുന്നതിനു മുന്പ്തന്നെ എല്‍ ഡി എഫ് ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. നവ കേരള മാർച്ചിനിടയിൽപല പ്രദേശങ്ങളിലും ഞാന്‍ ഈ കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലും ഭരണത്തിലെത്തിയതിനു ശേഷം ആദ്യ ബജറ്റിലും ഈ വിഷയം ഞങ്ങള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ജന സാന്ദ്രതയ്ക്ക് അനുസൃതമായി റോഡുകള്‍ നിർമ്മിച്ച് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പു വരുത്തുക സർക്കാരിന്റെ മുഖ്യ പരിഗണനകളില്‍ ഒന്നാണ്.

റോഡുകള്‍ വീതികൂട്ടി ശാസ്ത്രീയമായി നവീകരിച്ച് സൗന്ദര്യവത്കരിക്കും. എന്ന് മാത്രമല്ല, കാലവർഷത്തില്‍ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തി യാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.
റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍, ഓവുചാൽ വൃത്തിയാക്കല്‍, കുഴികള്‍ അടക്കല്‍, അപകട ഭീഷണിയുളള മരങ്ങളുടെ ശാഖകള്‍ മുറിക്കല്‍ എന്നിവ ഇതിൽ പെടും.
റോഡ് സുരക്ഷിതത്വം അതി പ്രധാനമാണ്. ഓടകള്‍, വഴിവിളക്കുകള്‍, നടപ്പാത എന്നിവയോടു കൂടി റോഡുകളും ജങ്ഷനുകളും ബസ് ബേകളും ബസ് കാത്തിരുപ്പു കേന്ദ്രങ്ങളും അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കി പുനർനിർമിക്കും. നാടിന്റെ പൈതൃകം സംരക്ഷിച്ച് ജനസൗഹൃദമായി റോഡുകള്‍ സൗന്ദര്യവത്കരിക്കുന്നതിനു ശ്രദ്ധിക്കും. മീഡിയനുകളും പൂന്തോട്ടങ്ങളും നിർ്മിക്കും. റോഡ് മുറിച്ചുകടക്കുന്നതിന് ടേബിൾടോപ്പ് സംവിധാനം, ജങ്ഷനുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നൽ സംവിധാനം എന്നിവ സ്ഥാപിക്കും. നടപ്പാതപോലെ സൈക്കിളുകൾക്കായി മാത്രം പാത നിർമ്മിക്കുന്ന കാര്യം പരിഗണിക്കും.

ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയർത്താനാകുമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതത് പ്രദേശത്തെ റോഡുകള്‍ മോശമായാല്‍ അത് സംബന്ധിച്ച് ജനങ്ങള്‍ ജനപ്രതിനിധികൾക്ക് നല്കുന്ന പരാതികള്‍ ബന്ധപ്പെട്ട എഞ്ചിനിയർമാർക്ക് കൈമാറി നടപടിയെടുക്കാൻ വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കിയേ തീരൂ.

സഞ്ചാര യോഗ്യമാല്ലാത്തെ റോഡുകള്‍ നന്നാക്കിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‍, പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ (Jayasurya) ഭാഗത്ത്‌ നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് എല്ലാ വിജയവും നേരുന്നു. ജയസൂര്യയെ പോലുള്ള പ്രശസ്ത താരങ്ങളും നിർമ്മാതാക്കളും സ്വയം മുന്നിട്ടിറങ്ങിയും തങ്ങളുടെ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടും ഇത്തരം പ്രോജക്ടുകള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും പിന്തുണ അവർക്കുണ്ടാകും എന്നും വിശ്വസിക്കുന്നു.

ജയസൂര്യയുടെ ഫേസ്‌‌ബുക്ക് പോസ്റ്റ്:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കീഴ്പ്പള്ളി സ്വദേശി ശരത് എന്ന മുഹമ്മദ് ഷാ ആണ് പിടിയിലായത്. ആറളം ആദിവാസി പുനരധിവാസ ...

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

കേരളത്തിലെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ കയറാന്‍ സംവരണം വേണ്ടി വരുന്നത് നാണക്കേട്: മെഹുവ മൊയിത്ര
കേരളത്തിലെ ജനസംഖ്യയുടെ പാതിയും സ്ത്രീകളായിട്ടും അവര്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന ...

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നല്‍കുന്നു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ന്യൂമോണിയ ബാധയെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ ...

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഹര്‍ത്താല്‍ ആരംഭിച്ചു
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ...