തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (20:12 IST)
സര്‍വ്വകക്ഷി സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന് പുറത്താക്കിയ സംഭവത്തില്‍ ഹോട്ടല്‍ അധികൃതരോട് വിശദീകരണം തേടി മുഖ്യമന്ത്രിയുടെ ഓഫീസ്. മസ്ക്കറ്റ് ഹോട്ടലിലെ ജനറൽ മാനേജരേയും അസിസ്റ്റന്റ് മാനേജരേയും നേരിട്ട് വിളിച്ചുവരുത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടത്.
മാധ്യമപ്രവർത്തകർക്ക് സാധാരണ വിലക്ക് ഏർപ്പെടുത്താറില്ലെന്ന് ഹോട്ടൽ അധകൃതർ വിശദീകരിച്ചു. ഇവരിൽനിന്നും രേഖാമൂലം വിശദീകരണ കുറിപ്പ് കൂടി എഴുതി വാങ്ങിയ ശേഷമാണ് തിരിച്ചയച്ചത്. ആദ്യം നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ വിശദീകരണ കുറിപ്പ് എഴുതി നല്‍കുകയായിരുന്നു.
സിപിഎം- ബിജെപി സംഘട്ടനം രൂക്ഷമായ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര സമാധാന യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തക്കു നേരെയാണ് മുഖ്യമന്ത്രി കയർത്തത്. കടക്ക് പുറത്തെന്നായിരുന്നു മുഖ്യമന്ത്രിയുടെ രോഷ പ്രകടനം.
തലസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിനായി ചെര്‍ന്ന സര്‍വ്വ കക്ഷി യോഗം റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമങ്ങള്‍ എത്തിയിരുന്നു. യോഗ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നില്ല.