തിരുവനന്തപുരം|
aparna shaji|
Last Modified ബുധന്‍, 18 മെയ് 2016 (12:12 IST)
നരേന്ദ്ര മോദി സർക്കാർ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നത് ആവേശത്തോടെയാണെന്ന് സി പി എം പൊളിറ്റിക് ബ്യൂറോ അംഗം പിണറായി വിജയൻ. ആവർത്തിച്ചുള്ള ഇന്ധനവില വർധനവ് ജനജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചു.
പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
Disregard for the common man's income, fuel prices hiked again by Modi Govt. ആവർത്തിച്ചുള്ള ഇന്ധനവില വർധന ജനജീവിതത്തിൽ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
യു പി എ സർക്കാരിന്റെ വഴിയിൽ കൂടുതൽ ആവേശത്തോടെയാണ് മോഡി ഗവർമെന്റ് ജനദ്രോഹ നടപടികളെടുക്കുന്നത്. പാചക വാതകവും മണ്ണെണ്ണയും പെട്രോളും ഡീസലും ഏറ്റവും കുറഞ്ഞ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാഹചര്യമുള്ളപ്പോഴാണ് ആ കടമ മറന്ന്, ജനങ്ങൾക്ക് അന്യായ വിലവർധനയിലൂടെ ഇരുട്ടടി നൽകുന്നത്.
മോഡി കൊണ്ടുവന്നത് ഇന്ത്യക്കാർക്ക് ദുർദിനങ്ങളാണ്.