കൊച്ചി|
JOYS JOY|
Last Modified വെള്ളി, 26 ഫെബ്രുവരി 2016 (09:40 IST)
സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും. സംഘര്‍ഷത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ഉടമ മരിച്ചതിനെ തുടര്‍ന്നാണ് ഇന്ന് പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ സംസ്ഥാനവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.
മുളക്കുഴ രേണു ഫ്യുവല്‍സ് പെട്രോള്‍ ഉടമയായ മുരളീധരന്‍ നായര്‍ ആയിരുന്നു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മരിച്ചത്. ഫെബ്രുവരി 19ന് സന്ധ്യയ്ക്ക് ഏഴരയോടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ പെട്രോള്‍ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തത്. പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.