ഇനിയുള്ളത് 6000 എണ്ണം മാത്രം, കേരളത്തിലെ നായക്കള്‍ക്കെതിരായ അക്രമം തടയണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

അഭിറാം മനോഹർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (12:39 IST)
കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീചേര്‍ഴ്‌സ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരളത്തില്‍ ഇനി ബാക്കിയുള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയുള്ള നായകളെ എല്ലാം കൊന്നെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടികാണിക്കുന്നു.

കലാപത്തിന് സമാനമായ സ്ഥിതിയിലൂടെയാണ് കേരളത്തില്‍ നായകളെ കൊല്ലുന്നതെന്നാണ് സംഘടനയുടെ ആരോപണം. എ ബി സി ചട്ടങ്ങള്‍ നടപ്പാകാതെ പ്രാകൃതമായ രീതിയിലാണ് കേരളത്തില്‍ നായകളെ കൊന്നൊടുക്കുന്നത്. ഇത്തരത്തില്‍ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നില്ല. വിഷയത്തിലെ സുപ്രീം കോടതി ഉത്തരവുകള്‍ പോലും നടപ്പവുന്നില്ലെന്നും ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നുമാണ് സംഘടനയുടെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :