സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജൂണ്‍ 2024 (11:10 IST)
കര്‍ഷകര്‍ക്ക് ആശ്വാസിക്കാം സംസ്ഥാനത്ത്
കുരുമുളക് വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് കുരുമുളക് വില 1100 രൂപയിലേക്ക് കടന്നത്. ഗാര്‍ബിള്‍ഡ് കുരുമുളക് വില 69000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അണ്‍ഗാര്‍ബിള്‍ഡ് 67,000 നും വിലയുണ്ട്. പുതുവര്‍ഷത്തിലാണു കുരുമുളകു വില 520 ല്‍ എത്തിയത്.
ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം നടക്കാത്തതുമാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ മാസങ്ങളിലുണ്ടായ ഉഷ്ണതരംഗത്തില്‍ ഏക്കര്‍ കണക്കിനു കുരുമുളക് കൃഷി കരിഞ്ഞുണങ്ങി. 20 മുതല്‍ 25 കിലോ വരെയുണ്ടായിരുന്ന മുളക് ചെടികളാണ് നശിച്ചു പോയതെന്ന് കര്‍ഷകര്‍ പറയുന്നു.