വീടിന്റെ മതിൽ തകർത്തത് ചോദ്യം ചെയ്തു, തൃശൂരിൽ പത്തോളം പേർ ചേർന്ന് റിട്ട. അധ്യാപകനെ മർദ്ദിച്ച് ബോധരഹിതനാക്കി

Last Updated: ബുധന്‍, 24 ജൂലൈ 2019 (15:10 IST)
തൃശൂർ: വീടിന്റെ മതിൽ തകർത്തത് ചോദ്യം ചെയ്തതിന് റിട്ടയേർഡ് അധ്യപകനെ പത്തുപേർ ചേർന്ന് ക്രൂരമായി മർദ്ദച്ചു. എടവള്ളി വാകയിൽ 78കാരനായ സുഗുണനെയാണ് അക്രമികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്. സുഗുണനെ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദ്ദനത്തെ തുടർന്ന് അധ്യാപകന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.

സുഗുണന്റെ വീട്ടുമതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ പൊളിച്ചിരുന്നു. അയൽവാസികളാണ് മതിൽ പൊളിച്ചത് എന്നാണ് അധ്യപകൻ സംശയിച്ചിരുന്നത് രാവിലെ മതിലിനോട് ചേർന്ന റോഡരിൽകിൽ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് ഇക്കാര്യം ചോദിച്ചതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇതോടെ പത്തോളം പേർ ചേർന്ന് അധ്യാപകനെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :