തിരുവനന്തപുരം|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (19:57 IST)
ഫെബ്രുവരി, മാര്‍ച്ച്, മേയ് മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഡി.ബി.റ്റി. സംവിധാനം വഴി വിതരണം ചെയ്യുന്നതിനും ഫണ്ട് മുന്‍കൂര്‍ പിന്‍വലിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതിന് ട്രഷറി നിയന്ത്രണം ഉണ്ടാകില്ല. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വികലാംഗപെന്‍ഷന്‍ എന്നിവയ്ക്കുള്ള 538 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ ഓഗസ്റ്റ് 21നു മുമ്പ് വിതരണം ചെയ്യുന്നതിന് മന്ത്രിസഭ നേരത്തേ തീരുമാനമെടുത്തിരുന്നു.