1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PC George on love jihad Case

ലൗ ജിഹാദ് പരാമര്‍ശം: പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും

PC George
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ ഇന്ന് കേസെടുത്തേക്കും. മൂന്നു പരാതികളാണ് പിസി ജോര്‍ജിനെതിരെ പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. കൂടാതെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. വിവാദ പരാമര്‍ശത്തില്‍ നേരത്തെ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു കൊണ്ടാണ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയതെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു. മീനച്ചല്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും 41 പേരെ മാത്രമാണ് തിരികെ കൊണ്ടുവരാന്‍ സാധിച്ചതെന്നും പിസി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസ്സിനു മുന്‍പ് വിവാഹം കഴിപ്പിച്ചു വിടണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ ക്രിസ്ത്യാനി എന്തിനാണ് 25, 30 വയസ്സ് വരെ പെണ്‍കുട്ടികളെ കെട്ടിക്കാതിരിക്കുന്നത്. ഇന്നലെയും ഒരു കൊച്ചു പോയി. വയസ്സ് 25. 25 വയസ്സുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ? എന്താ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നത്. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്നമാണിതെന്നും പിസി ജോര്‍ജ് പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിയുന്നു! 10 ലക്ഷം കോടിയിലേറെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്