കോഴിക്കോട്|
jibin|
Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (14:20 IST)
കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയെന്ന പരാതിയിൽ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോഴിക്കോട് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2017 ജൂലൈ 14ന് സ്വകാര്യ ചാനലിൽ നടന്ന പരിപാടിയിൽ ജോര്‍ജ് നടിയുടെ പേര് പറയുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്‌തുവെന്നു കാട്ടി പൊതുപ്രവർത്തകൻ ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് ജോര്‍ജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി നിര്‍ദേശം നല്‍കിയത്. 228/എ വകുപ്പ് പ്രകാരമാണ് കേസ്.
ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.