1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta Dog Attack

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍

Pathanamthitta
പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി ഗുരുതരാവസ്ഥയില്‍. റാന്നി സ്വദേശിനി അഭിരാമിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ തെരുവുനായയുടെ ഒമ്പതോളം കടിയാണ് ഏറ്റിട്ടുള്ളത്. 
 
അഭിരാമിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
അടുത്ത ലേഖനം
ഇടുക്കി മാങ്കുളത്തിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു