1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. passenger memu trains will start running from july 25

നിർത്തിവെച്ചിരുന്ന പാസഞ്ചർ, മെമു തീവണ്ടികൾ ജൂലായ് 25 മുതൽ ഓടിതുടങ്ങും

passenger
കൊവിഡിനെ തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്ന പാസഞ്ചർ,മെമു തീവണ്ടികൾ കേരളത്തിൽ ജൂലൈ 25മുതൽ ഓടിതുടങ്ങും. എക്സ്പ്രസ് നിരക്കായിരിക്കും ഈ ട്രെയിനുകളിൽ ഈടാക്കുക. ഇവയിൽ സീസൺ ടിക്കറ്റ് അനുവദിക്കും. കൊവിഡിന് മുൻപത്തെ നിരക്ക് നൽകിയാൽ മതി.
 
തിരുവനന്തപുരം ഡിവിഷനിലാണ് ഏറ്റവും കൂടുതൽ പാസഞ്ചർ ആരംഭിക്കാനുള്ളത്. ദക്ഷിണറെയിൽവേയിൽ ഇനി ഓടാനുള്ള 104 തീവണ്ടികളും ജൂലായ് 31നകം സർവീസ് പുനരാരംഭിക്കും. സർവീസുകൾ പുനരാരംഭിക്കുന്നതോടൊപ്പം തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന റൂട്ടിൽ പ്രത്യേകനിരക്കിലുള്ള തീവണ്ടികൾ ഓടിക്കാനും തീരുമാനമുണ്ട്.
അടുത്ത ലേഖനം
ചാർജ് കൂടുന്നു, ഒപ്പം വൈദ്യുത ബില്ലുകൾ ഡിജിറ്റലാകും, ബിൽ ഇനി ഫോണിലൂടെ ലഭിക്കും