പരവൂർ വെടിക്കെട്ട് ദുരന്തം : ഇരകൾക്ക് നഷ്ട്പരിഹാരം എത്രയും വേഗം നൽകണമെന്ന് ഹൈക്കോടതി

കൊല്ലം പരവൂർ വെടിക്കെട്ട് ദുരന്തത്തിലെ ഇരകൾക്ക് സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇത് പരിശോധിക്കുന്നതിനായി ട്രൈബൂണൽ രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പറവൂർ ദുരന്തത്തിന്‍റെ പശ

കൊച്ചി| aparna shaji| Last Modified ബുധന്‍, 18 മെയ് 2016 (15:28 IST)
കൊല്ലം വെടിക്കെട്ട് ദുരന്തത്തിലെ ഇരകൾക്ക് സംസ്ഥാന സർക്കാർ എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇത് പരിശോധിക്കുന്നതിനായി ട്രൈബൂണൽ രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പറവൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ച് നഷ്ട്പരിഹാരം നൽകണമെന്ന പരാമർശം നടത്തിയത്.

ദുരിതബാധിതർക്ക് നൽകേണ്ട നഷ്ട്പരിഹാരം ഏത് രീതിയിൽ നടത്താൻ കഴിയുമെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്നും കാലതാമസം വരുത്തിയാൽ കോടതി നേരിട്ട് ഇടപെടുമെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് നീട്ടില്ലെന്നും നിരോധിച്ച സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ, ഉപയോഗം പരിധിയിൽ കൂടുതൽ ആണോ എന്നീ കാര്യങ്ങൾ സാധൂകരിച്ച് എക്സ്പ്ലോസീവ് ഡയറക്ടർ റിപ്പോർട്ട് നൽകണമെന്നും കോടതി അറിയിച്ചു.

സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ കൂടി പുറ്റിങ്ങലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 12 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. സൗജന്യ ചികിത്സക്ക് പുറമെ പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാര തുക വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :