ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് തെറ്റ്: പന്ന്യൻ

  പന്ന്യൻ രവീന്ദ്രൻ , യുപിഎ സര്‍ക്കാര്‍ , സിപിഐ
തൃശൂർ| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (12:22 IST)
ഒന്നാം യുപിഎ സര്‍ക്കാരിനുള്ള ഇടതുപക്ഷ പിന്തുണ പിന്‍വലിച്ച ഇടതുപാർട്ടികളുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ.

ഇടതുപാർട്ടികൾക്ക് പറ്റിയ വലിയ പിശകാണിതെന്നും, പിന്തുണ പിന്‍വലിച്ചതിന്റെ കാരണമോ അതിന്റെ സാഹചര്യമോ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. ഈ പിഴവ് കാരണമാണ് ഇടതുപക്ഷം പതിനാലാം ലോക്‌സഭയിൽ നാമമാത്രമായ സീറ്റുകളിൽ ഒതുങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

യുപിഎയുടെ നേട്ടങ്ങളിൽ ഇടതുപക്ഷവും പങ്കാളികളായിരുന്നു. എന്നാൽ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയാതെ പോയത് വലിയ വീഴ്ചയാണ്. ആണവ കരാറിനെ തുടര്‍ന്നാണ് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലം ആവശ്യപ്പെടുന്നുണ്ട് അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് ദുരന്തം തന്നെയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലം ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. പാർട്ടി കോൺഗ്രസോടെ സിപിഐയ്ക്കും സിപിഎമ്മിനും പുതിയ ദിശാബോധം വരുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :