പിണറായിക്കെതിരേ പന്ന്യന്റെ കടുത്ത മറുപടി; ‘തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനകരം’

തിരുവനന്തപുരം| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (11:10 IST)
സിപിഐയുടേത് തെരുവ് പ്രസംഗമാണെന്ന സിപിഎം സംസ്ഥാന
സെക്രട്ടറി പിണറായി വിജയന് പന്ന്യന്‍ രവീന്ദ്രന്റെ കടുത്ത മറുപടി. തെരുവില്‍ പ്രസംഗിക്കുന്നത് അഭിമാനമായി താന്‍ കാണുന്നു. എകെജിയും എംഎന്നുമൊക്കെ തെരുവില്‍ പ്രസംഗിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയത്. തൊഴിലാളിയായാണ് താന്‍ ഈ സ്ഥാനത്ത് എത്തിയതെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ തെരുവില്‍ നടത്തിയ പ്രസംഗത്തില്‍ മാന്യമല്ലാത്ത ഒരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള വേദി ഒരുക്കുകയാണ് വേണ്ടത്.

പിണറായിയുടെ വിമര്‍ശനം ചരിത്രം മറന്നുകൊണ്ടാണ്. കേരളം ആദരിക്കുന്ന വ്യക്തിയാണ് സഖാവ് പികെവി.
അങ്ങനെയുള്ള അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കുമെന്ന് കരുതിയില്ല. സാധാരണ ഉണ്ടാവത്തതാണിത്. എന്നാല്‍ ഓരോരുത്തര്‍ക്ക് ഓരോ ഭാഷാരീതി ഉണ്ടെന്നും പിണറായിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി പന്ന്യന്‍ പറഞ്ഞു.
ഇരിക്കുന്ന സ്ഥാനം മറക്കുന്ന ആളാണെന്ന പിണറായിയുടെ പ്രസ്താവനയെ പന്ന്യന്‍ പരിഹസിച്ചു. സെക്രട്ടറി കസേരയില്‍ എങ്ങനെ ഇരിക്കണമെന്ന് പിണറായിയോട് ചോദിച്ച് മനസിലാക്കാമെന്നും പന്ന്യന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിയെ സഹായിക്കാന്‍ പോയതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് മാണിയെ സഹായിക്കാനാണ്. മാണിക്കുവേണ്ടി ആവേശപൂര്‍വം സംസാരിച്ചതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും മാണിക്കെതിരെ സമരം ചെയ്യാനും കേസിനുപോകാനും സിപിഎം തയ്യാറായതില്‍ സന്തോഷമുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രോഷാകുലരാവരുത്. സിപിഐ രോഷാകുലരാവാറില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടേണ്ടവരാണ്. ഒരുമിച്ച് അടികൊള്ളേണ്ടവരാണ്. ഒരുമിച്ച് ജയിലിലും പോകേണ്ടവരാണ്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവരുതെന്നും പന്ന്യന്‍
പറഞ്ഞു.

സിപിഐയുടെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ട. തെറ്റുപറ്റിയാല്‍ തിരുത്തുന്നവരാണ് സിപിഐ. എന്നാല്‍, തെറ്റുതിരുത്താതെ അത് അലങ്കാരമായി കൊണ്ടു നടക്കുന്നവരുമാണ് സിപിഎം. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ആരും മോശക്കാരല്ല. സിപിഐയുടെ കോണ്‍ഗ്രസ് ബന്ധം പഴയകാലത്തേതാണ്. എന്നാല്‍, 2004-09 യുപിഎ സര്‍ക്കാരിനെ നിലനിറുത്തിയത് ആരെന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷം ഒരുപാടായില്ലല്ലോ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സോമനാഥ് ചാറ്റര്‍ജിയെ നല്‍കിയായിരുന്നു ആ പിന്തുണ. അതുകൊണ്ട് കോണ്‍ഗ്രസ് പിന്തുണ പറഞ്ഞ് തങ്ങളെ വിരട്ടരുതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.

സമരങ്ങള്‍ വേണ്ടത്ര ക്ലച്ച് പിടിച്ചില്ലെന്ന് സിപിഐയല്ല, ജനങ്ങളാണ് പറഞ്ഞത്. അഡ്ജസ്റ്റ്മെന്റ് സമരമാണെന്ന് അവര്‍ക്ക് സംശയം തോന്നി. അങ്ങനെവരുമ്പോള്‍ സംശയം നിവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയല്ലേ. സിപിഎമ്മിനെ മാത്രം ഉദ്ദേശിച്ചല്ല അത് പറഞ്ഞത്. ഇടതുമുന്നണി നടത്തിയ സമരമാണ്. സംശയം ദൂരീകരിക്കണം. സ്വയം വിമര്‍ശനപരമായാണ് ഇത് പറയുന്നത്. പിന്നെ ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ സമരം നടത്താനുള്ള അവകാശമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.
ബാര്‍ കോഴ അന്വേഷണത്തില്‍ സിപിഎമ്മില്‍ മൂന്നു നിലപാടാണുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
കരാർ പ്രകാരം കിഴക്കോട്ട് ഒഴുകുന്ന നദികളായ ബിയാസ്, രവി,സത്ലജ് എന്നിവയുടെ നിയന്ത്രണം ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ...

പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി
പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ...

പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്, ഭീകരവാദികളെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരം നേര്‍ന്ന് ഒരു മിനിറ്റ് മൗനം ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും ...

ജമ്മു കാശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു
പിന്നാലെ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ...

അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്‍; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
കൂടാതെ മിസൈല്‍ പരീക്ഷണവും നടത്തുമെന്നാണ് വിവരം