തദേശ തെരഞ്ഞെടുപ്പ്: കമ്മീഷനും സര്‍ക്കാരും തമ്മിലുളള നിര്‍ണായക ചര്‍ച്ച ഇന്ന്

 തദേശ തെരഞ്ഞെടുപ്പ്  , ഹൈക്കോടി , മുനിസിപ്പാലിറ്റി , കോര്‍പ്പറേഷന്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (08:54 IST)
തദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടി വ്യക്തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മിലുളള നിര്‍ണായക ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ
അന്തിമ തീരുമാനത്തിന് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യോഗം സര്‍ക്കാരിന് നിര്‍ണായകമാണ്.

ഹൈക്കോടതി അംഗീകരിച്ച മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും പുതിയ വാര്‍ഡ് വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. അതേസമയം തെരഞ്ഞെടുപ്പ് പൂര്‍ണമായും പഴയ വാര്‍ഡ് അടിസ്ഥാനത്തില്‍ മതിയെന്ന നിലപാടിലാണ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പൂര്‍ണമായും പഴയ വാര്‍ഡ് അടിസ്ഥാനത്തില്‍ മതിയെന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ച് നിന്നാല്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരും.

എന്നാല്‍ ഹൈക്കോടതി സാധൂകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പുതിയ വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. 2010 ലെ വാര്‍ഡുകള്‍ കണക്കാക്കി മുഴുവന്‍ തെരഞ്ഞെടുപ്പും നടത്തുകയാണെങ്കില്‍ ഈ മുന്‍സിപ്പാലിറ്റകളെ വീണ്ടും പഞ്ചായത്തകളാക്കേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :