മകന്റെ പേരില്‍ സ്വത്തുക്കള്‍ വാങ്ങി, നടന്നത് കള്ളപ്പണം ഇടപാട്; സൂരജിനെതിരെ തെളിവ്‌ ശക്തം

  to sooraj , palarivattom , flyover , ടിഒ സൂരജ് , പാലാരിവട്ടം , പൊതുമരാമത്ത്
കൊച്ചി| മെര്‍ലിന്‍ സാമുവല്‍| Last Updated: തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (12:36 IST)
പാലാരിവട്ടം പാലം അഴിമിതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ കൂടുതൽ തെളിവുകൾ. പാലം നിര്‍മ്മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

മകന്‍റെ പേരില്‍ 3.25 സ്വത്താണ് സുരജ് വാങ്ങിയത്. ഇതില്‍ രണ്ടുകോടിയും കള്ളപ്പണമാണ്. പാലത്തിന്‍റെ നിര്‍മ്മാണം നടന്ന 2012-2014 കാലത്താണ് ഇടപാട് നടന്നത്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും
വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയത്. ഉദ്യോഗസ്ഥരുടെ അഴിമതിക്ക് കൂടുതൽ തെളിവുകളുണ്ടെന്ന് വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടി.

മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :