Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (11:47 IST)
പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം.
ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേ സമയം ചെന്നൈ ഐഐടി സംഘടിപ്പിച്ച റിപ്പോർട്ടിൽ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്‌ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ തന്നെയാണ് പണി നടക്കുക.