അനുബന്ധ വാര്‍ത്തകള്‍
- വയലിൽ മാലിന്യം തള്ളിയ സംഭവം: യുവതിയിൽ നിന്ന് 50000 രൂപാ പിഴ ഈടാക്കി
- സി.ബി.ഐ ഓഫീസർ ചമഞ്ഞ് ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം തട്ടിയ യുവാക്കൾ പിടിയിൽ
- Kerala Rain News: ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദം, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തീവ്രമാകും
- Kerala Weather: അടുത്ത ഒരാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യത; ലക്ഷദ്വീപിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു
- അറിയിപ്പ്: മുന്‍ഗണനാ റേഷന്‍കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ഒക്ടോബര്‍ 25 വരെ നീട്ടി
ആൾമാറാട്ടം നടത്തി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
പാലക്കാട് : ആൾമാറാട്ടം നടത്തി നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. മലമ്പുഴ കടുക്കാംകുന്നം ഉപ്പുപൊറ്റ സ്വദേശി അംബിക (39) ആണ് മലമ്പുഴ പോലീസിൻ്റെ പിടിയിലായത്.
കൊടുവായൂരിൽ നിന്ന് യൂണിഫോം സാരി വാങ്ങി സ്വകാര്യ കോളേജുകൾക്ക് നൽകി ലാഭമുണ്ടാക്കാമെന്നു പറഞ്ഞു ആൾമാറാട്ടം നടത്തി കടുക്കാംകുന്നം സ്വദേശി തസ്ലീമയിൽ നിന്ന് 8.62 ലക്ഷമാണ് ഇവർ തട്ടിയെടുത്തത്.
സമാനമായ രീതിയിൽ കാറ്ററിംഗ് നടത്തി ലാഭമുണ്ടാക്കാം എന്നു വിശ്വസിപ്പിച്ച് കുക്കാം കുന്നം സ്വദേശി ചന്ദ്രികയിൽ നിന്ന് അംബിക 11 ലക്ഷവും തട്ടിയെടുത്തു.
ഇവർക്കെതിരെ സമാനസ്വഭാവമുള്ള കേസുകൾ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. മലമ്പുഴ പോലീസിൽ ഇത്തരത്തിൽ മൂന്ന് കേസുകളുണ്ടെന്ന് ഇൻസ്പക്ടർ സുജിത് അറിയിച്ചു.