1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

Palakkad
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ചെറുപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. തടവിന് പുറമെ ഒന്നര ലക്ഷം രൂപ പിഴയും നല്‍കാന്‍ കോടതി ഉത്തരവിട്ടു. പിഴത്തുക നല്‍കേണ്ടത് പീഡനത്തിനിരയായ കുട്ടിയ്ക്കാണ്. 2018 ലാണ് സംഭവം നടന്നത്. സംഭവം നടന്ന് അധികം വൈകാതെ തന്നെ പ്രതി പിടിയിലാവുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 4723 പേർക്ക് കൊവിഡ്, 19 മരണം