1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PA Mohammed Riyas against Mathrubhumi Paper

മാതൃഭൂമിയുടെ കള്ളവാർത്തയ്‌ക്കെതിരെ നിയമനടപടിയുമായി പി.എ.മുഹമ്മദ് റിയാസ്

Enforcement Directorate, Mohamed riyas, Kerala News, Kerala politics
തനിക്കെതിരെ കള്ളവാർത്ത നൽകിയ മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ബേപ്പൂർ എംഎൽഎ പി.എ.മുഹമ്മദ് റിയാസ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് റിയാസിനെതിരെ വ്യാജ വാർത്ത നൽകിയിരിക്കുന്നത്. ഇത്തരം കള്ളവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ, ''വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ 13(1)(ബി) വകുപ്പ് ബാധകമാകും'' എന്ന വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.എസ്.സിജു എന്ന ലേഖകന്റെ പേരിലാണ് വാർത്ത വന്നിരിക്കുന്നത്.

അടിസ്ഥാനരഹിതമായ ഈ കള്ളവാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിനും വാർത്ത തയ്യാറാക്കിയ ലേഖകനുമെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ഇത്തരം ശ്രമങ്ങൾ നിയമപരമായി നേരിടും.

പി എ മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, മരണ ഒൻപതായി: 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്