1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. P.Jayarajan Kannur District Secretary

ക്ലീന്‍ ചിറ്റുമായി പി.ജയരാജന്‍ തിരിച്ചെത്തുന്നു; ഉന്നത പദവിയിലേക്ക്

P Jayarajan
പാര്‍ട്ടിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയ പി.ജയരാജന്‍ ഉന്നത പദവിയിലേക്ക് തിരിച്ചെത്തുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അടക്കം ജയരാജനെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപ്രഭാവം ഉയര്‍ത്താന്‍ ജയരാജന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയരാജനെ ഉന്നത പദവിയിലേക്ക് തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. 
 
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണവിരാമമിടാന്‍ സിപിഎം നേരത്തെ തീരുമാനിച്ചിരുന്നു. തീരുമാനിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ചചെയ്ത ശേഷമാണ് പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി.ജയരാജന് പങ്കില്ലെന്നാണ് കമ്മിഷന്റെ നിഗമനം. 
 
അടുത്ത ലേഖനം
വര്‍ക്കല എസ് ഐ ആനിശിവയ്ക്ക് സ്ഥലംമാറ്റം