വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു

വിവാദം വേദനിപ്പിക്കുന്നത്, കേസ് നിയമപരമായി നേരിടും; ഒമർ ലുലു

Omar Lulu , oru addr love , oru addr love controversy , police case , Manikya Malaraya Poovi , Vineeth Sreenivasan, Shaan Rahman, Omar , police case , ഒരു അഡാർ ലവ് , ഒമർ ലുലു , പൊലീസ് , ഒരു അഡാർ ലൌവ് , പ്രവാചക നിന്ദ
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 14 ഫെബ്രുവരി 2018 (19:32 IST)
ഒരു അഡാർ ലവിലെ ഗാനവുമായി ബന്ധപ്പെട്ട കേസ് നിയമപരമായി നേരിടുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമർ ലുലു. ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദം വേദനിപ്പിക്കുന്നതാണ്. ഗാനത്തിൽ പ്രവാചക നിന്ദയോ മോശമായ പ്രയോഗങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചി​ത്ര​ത്തി​ലെ പാ​ട്ട് മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പിച്ച് ഹൈ​ദ​രാ​ബാ​ദിലെ ഫ​റൂ​ഖ് ന​ഗ​റി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ര്‍ നല്‍കിയ പരാതിയിലാണ് ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേസെടുത്തിരിക്കുന്നത്.

ഹൈ​ദ​രാ​ബാ​ദ് ഫ​ല​ഖ്ന​മ പൊ​ലീ​സാ​ണ് ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേ​സ് എ​ടു​ത്തത്. ഹൈ​ദ​രാ​ബാ​ദ് യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം.

ചിത്രത്തിലെ വൈറലായ ഗാനത്തില്‍ അഭിനയിച്ച പ്രി​യ പി ​വാ​ര്യ​ര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ഉടന്‍ കേസെടുക്കേണ്ടന്ന നിലപാടിലാണ് പൊലീസുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് പരാതിക്കാരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പ്രിയ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.

ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുന്നതിലൂടെ ചുളുവിൽ പ്രശസ്തിയാകാനുള്ള ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :