മലപ്പുറം|
vishnu|
Last Modified ചൊവ്വ, 22 ജൂലൈ 2014 (14:38 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ അടച്ച് പൂട്ടാന്‍ മലപ്പുറം ജില്ലാ കലക്റ്റര്‍ കെ.ബിജു നിര്‍ദേശം നല്‍കി. സബ്കലക്റ്റര്‍ അമിത് മീന നോഡല്‍ ഓഫീസറായ സമിതി ഓര്‍ഫനേജുകള്‍ പരിശോധന നടത്താനും തീരുമാനമായി.
സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്റ്റര്‍ അറിയിച്ചു. അാഥാലയങ്ങളിലെ സൌകര്യം, കുട്ടികളുടെ പരാതികള്‍, സ്ഥാപത്തിന്റെ നടത്തിപ്പ് എന്നിവ സംഘം വിലയിരുത്തും. മാസത്തിലൊരിക്കല്‍ സബ് കലക്റ്ററുടെ അധ്യക്ഷതയിലും മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലാ കലക്റ്ററുടെ അധ്യക്ഷതയിലും യോഗം ചേര്‍ന്ന് നടപടികള്‍ വിലയിരുത്തും.
ഓര്‍ഫനേജ് പരിശോധയുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ സി.ആര്‍ വേണുഗോപാലന്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.