ഓപ്പറേഷൻ പൃഥ്‌വി : 2.17 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (17:25 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങൾ നടത്തുന്ന നികുതി വെട്ടിപ്പ് തടയുന്നതിനായി രൂപീകരിച്ച ഓപ്പറേഷൻ പൃഥ്‌വി വഴി നടത്തിയ അന്വേഷണത്തിൽ 2.17 കോടിയുടെ നികുതി വെട്ടിപ്പ് പിടിച്ചു. ഇരുപതോളം മെറ്റൽ ക്രഷർ യൂണിറ്റുകൾ അഥവാ ക്വാറികളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുകയുടെ നികുതി വെട്ടിപ്പ് പിടികൂടിയത്.

യഥാർത്ഥ വിറ്റുവരവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് പല സ്ഥാപനങ്ങളും ടാക്സ് റിട്ടേണുകളിൽ വെളിപ്പെടുത്തിയത്. ചില സ്ഥാപനങ്ങൾ നികുതി അടച്ചതിന്റെ രണ്ടിരട്ടിയിലധികം തുക വരെ വെട്ടിച്ചതാണ് കണ്ടുപിടിച്ചത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും എന്നാണു സൂചന



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :