കണ്ണൂർ|
VISHNU N L|
Last Modified വെള്ളി, 15 മെയ് 2015 (14:32 IST)
അഴിമതി നടത്തുന്നവർ ഇരിക്കുന്ന കൊമ്പ് വെട്ടുകയാണ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കണ്ണൂരില്‍ രാഷ്ട്രീയ ജീവിതത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന കെപി നൂറുദ്ദീനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ പിടിയിൽ നിന്ന് അഴിമതി നടത്തുന്നവര്‍ ചിലപ്പോൾ രക്ഷപ്പെട്ടേക്കും. പക്ഷേ ജനങ്ങളുടെ മനസ്സിലുള്ള വിശ്വാസം നഷ്ടപ്പെടും. ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളുടെ വിശ്വാസമാണ്. രാഷ്ട്രീയപ്രവർത്തകരാണ് ആ വിശ്വാസം ഉണ്ടാക്കേണ്ടത്. എല്ലാവരും അഴിമതിക്കെതിരാണ് എന്നു പറയുമെങ്കിലും ജനങ്ങൾ അത് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.