ആണത്തമുണ്ടെങ്കില്‍ സോളർ, ബാർകോഴ കേസുകൾ സിബിഐയ്‌ക്ക് വിടണം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സുരേഷ് ഗോപി രംഗത്ത്

ടൈറ്റാനിയം, പാമോയില്‍ കേസുകളിലെ സത്യം ജനത്തിനറിയാന്‍ കഴിയണം

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , സുരേഷ് ഗോപി , ബാർകോഴ കേസ് , സോളർ കേസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 6 മെയ് 2016 (21:17 IST)
അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിച്ച് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. ആണത്തമുണ്ടെങ്കിൽ സോളർ, ബാർകോഴ കേസുകൾ സിബിഐയ്‌ക്ക് വിടാൻ സുരേഷ് ഗോപി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

മുഖ്യമന്ത്രി പതിനാല് മണിക്കൂറിലധികം സോളർ കമ്മിഷന് മുന്നിൽ ഇരുന്നിട്ടും കള്ളനെ പിടിയ്ക്കാൻ കമ്മിഷന് കഴിഞ്ഞില്ല. കള്ളനെ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ സര്‍ക്കാരിനും കമ്മീഷനും സാധിച്ചില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിരട്ടിയതുപോലെ ആരോപണങ്ങള്‍ നേരിടാനും കഴിയണം. ടൈറ്റാനിയം, പാമോയില്‍ കേസുകളിലെ സത്യം കൂടി ജനത്തിനറിയാന്‍ കഴിയണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ടിപി കേസ് സിബിഐക്ക് വിടേണ്ടിവരുമെന്ന് തോന്നിയപ്പോള്‍ കേസ് അന്വേഷണം വേഗത്തിലാക്കുകയും കുറ്റവാളികളെ കണ്ടെത്തുകയും ചെയ്‌ത സര്‍ക്കാര്‍ ഈ ആരോപണങ്ങളെയും നേരിട്ട് സത്യങ്ങള്‍ ജനത്തിന് അറിയാനുള്ള അവസരം ഒരുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു താരം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :