ധര്‍മ്മടത്ത് മുഖ്യമന്ത്രിയെ പൊളിച്ചടുക്കി വിഎസ്; യുഡിഎഫ് പ്രകടന പത്രിക വായിച്ചിട്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ല, അഴിമതിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം മുഖ്യമന്ത്രിക്ക്

ഈ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , പിണറായി വിജയന്‍ , യുഡിഎഫ് പ്രകടനപത്രിക , തെരഞ്ഞെടുപ്പ്
കണ്ണൂര്‍| jibin| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (11:18 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ടെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി അഴിമതിയുടെ കാര്യത്തില്‍ ഒന്നാം നമ്പറുകാരനാണ്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂമ്പാരമായി മാറിയിരിക്കുകയാണ്. മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മാത്രമാണ് കേസ് ഇല്ലാത്തത്. ബാക്കിയുള്ളവരെല്ലാം അഴിമതിക്കേസുകളില്‍ പെട്ടവരാണെന്നും വിഎസ് വ്യക്തമാക്കി. ധര്‍മടത്ത് പിണറായി വിജയന് വോട്ട് ചോദിച്ചുള്ള പ്രചാരണത്തിലായിരുന്നു
ധര്‍മടത്ത് പിണറായി വിജയന് വോട്ട് ചോദിച്ച് സംസാരിക്കുകയായിരുന്നു വിഎസ്.

അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കുമെന്നാണ് പറയുന്നത്. ഇത് വായിച്ച് തനിക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. ഈ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇവരാണോ സംസ്ഥാനത്ത് അഴിമതിരഹിത ഭരണം കാഴ്‌ചവെക്കുകയെന്നും വിഎസ് ചോദിച്ചു. അഴിമതിയുടെ ഭരണമാകും തുടരുകയെന്ന്
യുഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയിലൂടെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യും. ഇത് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ധര്‍മ്മടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നും വിഎസ് പറഞ്ഞു. മണ്ഡലത്തിലെ ചക്കലക്കല്ലില്‍ നടന്ന പൊതുയോഗത്തിലാണ് വിഎസ് സംസാരിച്ചത്. കടന്നപ്പള്ളി രാമചന്ദ്രന്‍, പികെ ശ്രീമതി എംപി തുടങ്ങിയ പ്രമുഖരും വിഎസിന്റെ യോഗത്തില്‍ പങ്കെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി
കോഴിക്കോട്: തന്നെയും മറ്റ് കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു. ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ ...