ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വന്‍തട്ടിപ്പ്; മലയാളികളില്‍ നിന്നും കവർന്നത് പതിനഞ്ചര കോടി രൂപ

ഓണ്‍ലൈന്‍ ബാങ്കിങ്ങ് തട്ടിപ്പിനുപുറമെ ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വലവിരിച്ച് സൈബർ തസ്കര സംഘം

thiruvananthapuram, online banking, loknath bahra തിരുവനന്തപുരം, ഓണ്‍ലൈന്‍ ബാങ്കിങ്ങ്, ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 11 ജൂലൈ 2016 (12:17 IST)
ഓണ്‍ലൈന്‍ ബാങ്കിങ്ങ് തട്ടിപ്പിനുപുറമെ ഓൺലൈൻ ലോട്ടറിയിലും ഇന്റർനെറ്റ് വ്യാപാരത്തിലും വലവിരിച്ച് സൈബർ തസ്കര സംഘം. കഴിഞ്ഞ ആറു മാസത്തിനിടെ പതിനഞ്ചരക്കോടി രൂപയാണ് ഈ തട്ടിപ്പുസംഘം മലയാളികളിൽനിന്നു മാത്രമായി കവർന്നത്.

രാജ്യാന്തര കമ്പനികളുടെ ഓൺലൈൻ ലോട്ടറി നറുക്കെടുപ്പിൽ വിജയികളായെന്നു കാട്ടിയാണ് തട്ടിപ്പുകൾ ഏറെയും നടന്നതെന്നാണ് കണ്ടെത്തൽ. സമ്മാനമായി ലഭിച്ച വൻതുക സ്വന്തമാക്കാൻ നികുതി അടക്കണമെന്ന പേരിൽ മലയാളികളിൽ നിന്ന് തട്ടിപ്പ് സംഘം അടുത്തിടെ ഏഴരക്കോടി രൂപയാണ് കവർന്നത്.

കൂടാതെ ഇന്റർനെറ്റ് വ്യാപാരത്തിനിടെ ഉപഭോക്താക്കളുടെ എടിഎം കാർഡിലെ രഹസ്യകോഡും ഒടിപി നമ്പറും ചോർത്തി ആറ് കോടി രൂപയും അപഹരിച്ചു. ഇത്തരത്തില്‍ വിവിധ ഓൺലൈൻ ഇടപാടുകളിലൂടെ സംസ്ഥാനത്തു പതിനഞ്ചരക്കോടി രൂപയുടെ തട്ടിപ്പുനടന്നതായി പൊലീസ് വ്യക്തമാക്കി.

അതേസമയം ശൃംഖലയുടെ രാജ്യാന്തരബന്ധമാണ് അന്വേഷണത്തിലെ പ്രധാനവെല്ലുവിളിയെന്ന് ഡിജിപി വ്യക്തമാക്കി. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കൂടിവരുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം വിപുലമാക്കുമെന്നും ഡിജിപി അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :