ഓൺലൈൻ തട്ടിപ്പ് : നാല് പേരിൽ നിന്നായി 1.90 കോടി തട്ടിയെടുത്തു

എ കെ ജെ അയ്യര്‍| Last Modified ശനി, 4 മെയ് 2024 (18:21 IST)
തിരുവനന്തപുരം: തട്ടിപ്പുകൾ വീണ്ടും സജീവമായെന്നു തെളിയിച്ചുകൊണ്ട് നാലു പേരിൽ നിന്നായി രണ്ടു ദിവസത്തിനുള്ളിൽ തട്ടിപ്പു സംഘം 1.90 കോടി രൂപ തട്ടിയെടുത്തു.ഷെയർ ട്രേഡിംഗിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്തവണ തട്ടിപ്പ് സംഘം പണം തട്ടിയത്.

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയായ നാല്പത്തൊമ്പതുകാരനാണ് 1.44 കോടി രൂപ നഷ്ടപ്പെട്ടത്. ടാറ്റാ ഇൻവെസ്റ്റ്മെന്റ് ക്ലബ്ബ്, ഷെയർ ബൂസ്റ്റ് എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയായിരുന്നു തട്ടിപ്പിന് തുടക്കമിട്ടത്. ഇതിന്റെ പേരിൽ മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു തട്ടിപ്പ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :