ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 21 മെയ് 2015 (17:25 IST)
ഡല്‍ഹിയില്‍ മലയാളി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ് ചെയ്തു. ബേബി എന്ന സണ്ണി സൈമണാണ് അറസ്റിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

കെണാട്ട് പ്ളേസില്‍ കൊറിയര്‍ സ്ഥാപനം നടത്തുന്ന കോട്ടയം പരിപ്പ് സ്വദേശി ബിജു വര്‍ഗ്ഗീസാണ് (44) ചൊവ്വാഴ്ച മര്‍ദ്ദനമേറ്റ് മരിച്ചത്. രാത്രി ഓഫീസ് പൂട്ടി ഇറങ്ങാന്‍ തുടങ്ങവേയാണ് മൂന്നു പേര്‍ ചേര്‍ന്ന് ബിജുവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍
ഓടി രക്ഷപെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :