അനുബന്ധ വാര്‍ത്തകള്‍
- 24മണിക്കൂറിനിടെ 9,887 പേർക്ക് രോഗബാധ, 294 മരണം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,36,657
- വേദിയിലാകെ ഒഴുകിപ്പരന്ന് വധുവിന്റെ ലെഹംഗ, ഭാരം 100 കിലോ, അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ !
- സംസ്ഥാനത്തെ ജല സംഭരണികളിൽ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്
- കോഴിക്കോട് മെഡിക്കൽ കോളേജിൽ 107 ഡോക്ടർമാരടക്കം 190 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ
- പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണം, അറുപത് വയസിന് മുകളിലുള്ളവർ മെഡിക്കൽ മാസ്ക് ധരിയ്ക്കണം: ലോകാരോഗ്യ സംഘടന
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി, മരിച്ചത് മുൻ സന്തോഷ് ട്രോഫി താരം ഹംസക്കോയ
മലപ്പുറം: സംസ്ഥാനത്ത് ഒരാൾകൂടി കൊവിഡ് ബാധിച്ച് മരിച്ചു. മുൻ സന്തോഷ് ട്രോഫീ താരമായ ഇളയിടത്ത് ഹംസക്കോയയാണ് (61) മഞ്ചേരി മെഡിക്കൾ കോളേജ് അശുപത്രിയിൽ ചികിത്സയിലിരിയ്ക്കെ മരിച്ചത്. ഇതോടെ സംസ്ഥനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
മഹാരാഷ്ട്രയിൽനിന്നും മെയ് 21നാണ് ഹംസക്കോയയും കുടുംബവും നട്ടിലെത്തിയത്. ഹംസക്കോയയുടെ ഭാര്യക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയ ബാധിതനായ ഹംസക്കോയക്ക് പ്ലാസ്മ തറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ നടത്തിയെങ്കിലും ഇന്നലെ ഉച്ചയോടെ രോഗം ഗുരുതരമാവുകയായിരുന്നു. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.