പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണം, അറുപത് വയസിന് മുകളിലുള്ളവർ മെഡിക്കൽ മാസ്ക് ധരിയ്ക്കണം: ലോകാരോഗ്യ സംഘടന

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 6 ജൂണ്‍ 2020 (08:45 IST)
ജനീവ: ലോകത്ത് കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്ത പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശം. അറുപത് വയസിന് മുകളിൽ ഉള്ളവരും മറ്റു അസുഖങ്ങൾ ഉള്ളവരും പുറത്തിറങ്ങുമ്പോൾ മെഡിക്കൽ മാസ്ക് ധരിയ്ക്കണം എന്നും ലോകാരോഗ്യ സംഘന മുന്നറിയിപ്പ് നൽകുന്നു, കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്.

കൊവിഡ് പ്രതിരോധത്തിനായി കൃത്യമായ സാമൂഹിക അകലം പാലിയ്ക്കണം എന്നും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിയ്ക്കണം എന്നും ലോകാരോഗ്യ സംഘടന പറയുന്നു. കൊവിഡ് വ്യാപാത്തിൽ കുറവില്ലെങ്കിലും രാജ്യങ്ങൾ ലോക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സഘടനയുടെ മുന്നറിയിപ്പ്. എന്നാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. നിലവിൽ മാസ്ക് ധരിക്കാതെ പുറത്തിരങ്ങുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :