സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:21 IST)
തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍. അനില്‍. റേഷന്‍ കടകള്‍ വഴിയാവും വിതരണം. മൂന്നു ദിവസംകൊണ്ട് വിതരണം പൂര്‍ത്തിയായേക്കുമെന്നാണ് നിഗമനം. 6 ലക്ഷത്തോളം മഞ്ഞക്കാര്‍ഡ് ഉടമകള്‍ , ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, വയനാട് ദുരന്ത മേഖലയിലെ കാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കാണ് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്.
വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും. വിപണിയില്‍ 50 രൂപയിലധികം വിലയുള്ള അരിയാണ് നല്‍കുന്നത്. മഞ്ഞ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുമെന്നും വിലയില്‍ നേരിയ വര്‍ധന വരുത്തേണ്ടി വരുമെന്നും മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.