ഓണത്തിനു റെക്കോഡ് മദ്യവില്‍പ്പന

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (14:43 IST)
ഇത്തവണയും ഓണത്തിനു സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പന നടന്നു. ഇത്തവണ ഓണത്തിനു മലയാളികള്‍ 300 കോടി രൂപയോളം വിലവരുന്ന മദ്യമാണു കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇത് 216 കോടിയുടേതായിരുന്നു എന്നു മാത്രം.

ഏകദേശം 180 കോടി രൂപയുടെ മദ്യമാണു പൂരാടം, ഉത്രാടം, തിരുവോണ നാളുകളില്‍ തീര്‍ത്തത്. അതേ സമയം ബിവറേജസ് കോര്‍പ്പറേഷന്‍റെ പൂര്‍ണ്ണമായ കണക്ക് ഇതുവരെയും പുറത്തു വന്നിട്ടില്ല. എന്നാല്‍ തിരുവോണത്തിനു മാത്രം ബിവറേജസ് കോര്‍പ്പറേഷന്‍ 46 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. തിരുവോണത്തിനു കണ്‍സ്യൂമര്‍ഫെഡും മോശമാക്കിയില്ല - 8 കോടി രൂപയ്ക്കു മദ്യം വിറ്റു.

ഇതുപോലെ തന്നെയാണ് പൂരാടത്തിനും ഉത്രാടത്തിനും മദ്യ വില്‍പ്പന നടന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഉത്രാടത്തിനു 10 കോടിയുടെയും പൂരാടത്തിനു 50 കോടിയോളവും രൂപയുടെ മദ്യം വിറ്റഴിച്ചു.

ഇത്തവണ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനയുടെ മേല്‍ക്കൈ നേടിയിരുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ കടത്തിവെട്ട്. ഇത്തവണ ബിവറേജസിന്‍റെ ഒരു ഔട്ട്‍ലെറ്റിലും ഒരു ദിവസം അരക്കോടി രൂപയിലേറെ കച്ചവടം നടന്നില്ല. കണ്‍സ്യൂമര്‍ ഫെഡിന്‍റെ സൂപ്പര്‍ കൌണ്ടറില്‍ 53.5 ലക്ഷത്തിന്‍റെയും
തിരുവനന്തപുരത്ത് 53 ലക്ഷത്തിന്‍റെയും മദ്യം വിറ്റു. വൈറ്റിലയിലെ കണ്‍സ്യൂമര്‍ ഫെഡ് സൂപ്പര്‍ കൌണ്ടറില്‍ മാത്രം മൂന്നു ദിവസം കൊണ്ട് 3 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :