തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 8 ഡിസംബര്‍ 2017 (20:10 IST)
ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള സഹായധനം 25 ലക്ഷമായി വർദ്ധിപ്പിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തു.
ഫിഷറിസ് വകുപ്പിലാകും ബന്ധപ്പെട്ടവര്‍ക്ക് ജോലി നല്‍കുക. ദുരന്തത്തിന് ഇരയായവര്‍ക്ക് താല്‍ക്കാലികമായി ഒരാഴ്ച 2000 രൂപ വീതം നല്‍കാനും തീരുമാനമായി. പ്രതിദിനം മുതിര്‍ന്നവര്‍ക്ക് 60 രൂപ വീതവും കുട്ടികള്‍ക്ക് 45 രൂപ വീതവും നല്‍കുന്നതിന് പുറമേയാണിത്.
ദുരിതം നേരിടാൻ കേന്ദ്ര പാക്കേജ് ആവശ്യപ്പെടാനും ഇതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണാനും യോഗത്തിൽ തീരുമാനമായി. സുനാമി ദുരന്തത്തിനു സമാനമായാ പാക്കേജ് ആവശ്യപ്പെടാനാണു തീരുമാനിച്ചു. കടലില്‍ പോകുന്ന വള്ളങ്ങള്‍ക്ക് ജിപിഎസ് സംവിധാനം നല്‍കും. തീരദേശത്ത് പുലിമുട്ടുകളും കരിങ്കൽ ഭിത്തികളും
ശക്തിപ്പെടുത്തും.