ചേമഞ്ചേരി|
AISWARYA|
Last Modified ശനി, 2 ഡിസംബര്‍ 2017 (08:00 IST)
കാപ്പാട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാന്‍ എത്തിയത് നിരവധി ആളുകള്‍. മഴയെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ക്ക് മീന്‍പിടിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. ഏട്ട, മന്തള്‍, ചെമ്മീനുകള്‍ എന്നിവയാണ് കിട്ടിയത്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് കൊയിലാണ്ടി സിഐകെ ഉണ്ണിക്കൃഷ്ണന്‍ സ്ഥലത്തെത്തുകയും മീന്‍പെറുക്കുന്നത് വിലക്കുകയും ചെയ്തു.
ചുഴലിക്കാറ്റു വരുന്നതു സംബന്ധിച്ചു യാതൊരു മുന്നറിയിപ്പും നൽകാത്തതിനെച്ചൊല്ലി വിവാദമുണ്ടായിരുന്നു. ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പും ലഭിച്ചില്ലെന്നു മൽസ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം 11 മണിയോടെയാണു ന്യൂനമർദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, വിദേശരാജ്യങ്ങള്‍ പലതും കാലവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന ഇക്കാലത്ത് തങ്ങൾ കൊടുങ്കാറ്റിനും കടലിനുമിടയിലായത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്നു മൽസ്യത്തൊഴിലാളികൾ ആരോപിക്കുന്നു.