'മൃതദേഹം കിണറ്റിലുണ്ടാകും'; ആത്മഹത്യാ കുറിപ്പെഴുതിവച്ച് കന്യാസ്ത്രീ ജീവനൊടുക്കി

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 16 ഏപ്രില്‍ 2021 (11:38 IST)

കൊല്ലം കുരീപ്പുഴയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് കന്യാസ്ത്രീ ജീവനൊടുക്കി. കുരീപ്പുഴയിലെ കോണ്‍വെന്റിലാണ് സംഭവം. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിന്റെ (42) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറ്റിലുണ്ടാകുമെന്നും ആത്മാകുറിപ്പില്‍ പറയുന്നു. രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റര്‍ മേബിള്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ മേബിളിലെ അന്വേഷിച്ച് മുറിയിലെത്തി. അപ്പോഴാണ് മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്. തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസം മുന്‍പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :