അസാധുനോട്ടുകളുടെ വന്‍ നിക്ഷേപം സ്വീകരിച്ച് സ്വകാര്യബാങ്ക്; മാനേജര്‍മാര്‍ക്ക് പ്രത്യുപകാരമായി കിട്ടിയത് 40 ലക്ഷം രൂപ

മാനേജര്‍മാര്‍ക്ക് പ്രത്യുപകാരമായി കിട്ടിയത് 40 ലക്ഷം രൂപ

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (09:41 IST)
കണക്കില്‍പ്പെടാത്ത അസാധുനോട്ടുകളുടെ നിക്ഷേപം സ്വകാര്യബാങ്കിന്റെ കശ്‌മീരി ഗേറ്റ് ശാഖയില്‍ നിന്ന് ആദായനികുതി വകുപ്പ് പിടികൂടി. അസാധുവാക്കപ്പെട്ട 500 രൂപയുടെയും 1000 രൂപയുടെയും നിക്ഷേപമാണ് കണ്ടെത്തിയത്. ആക്സിസ് ബാങ്കിന്റെ കശ്‌മീരി ഗേറ്റ് ശാഖയില്‍ നിന്നാണ് അസാധുനോട്ടുകളുടെ നിക്ഷേപം പിടികൂടിയത്.

ആക്‌സിസ് ബാങ്ക് ശാഖയിലും തുടര്‍ന്ന് രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്‌ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്. പുതുതായി തുടങ്ങിയ മൂന്ന് അക്കൌണ്ടുകളില്‍ ഈ മാസം 11നും 22നുമാണ് 39.26 കോടി രൂപ നിക്ഷേപിച്ചത്. ഈ പണം പിന്നീട് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

ജ്വല്ലറി ഉടമകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും നിക്ഷേപമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നേരത്തെയുള്ള ഇടപാടുകാരന്റെ പണമാണ് ഇതെന്നാണ് ബാങ്കിന്റെ വിശദീകരണം. നോട്ട് മാറ്റിയെടുക്കാന്‍ പൊതുജനം നെട്ടോടമോടുമ്പോള്‍ ആണ് ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ ഇഷ്‌ടക്കാര്‍ക്ക് രാത്രി വൈകിയും സേവനം നല്കിയത്. പ്രതിഫലമായി 40 ലക്ഷം രൂപയാണ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :