'വിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ആവശ്യം'

തിരുവനന്തപുരം| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (19:49 IST)
വിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ആവശ്യമെന്ന് ധനമന്ത്രി കെ എം മാണി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ വച്ച് സംസ്ഥാന സര്‍ക്കാരിന്റെ 2013-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരാധിഷ്ഠിത മാധ്യമ ലോകത്ത് വിവാദങ്ങളുടെ പിന്നാലെയാണ് ഇന്നത്തെ പത്ര-ദൃശ്യ മാധ്യമ സമൂഹം പോകുന്നത്. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ശരിയും തെറ്റും തിരിച്ചറിയാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. ആഗോളീകരണ കാലത്ത് ലാഭം മാത്രം ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം മൂല്യം നഷ്ടമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകണം. നേരറിയാന്‍ ജനങ്ങളെ സഹായിക്കുകയാണ് മാധ്യമ ധര്‍മമെന്നും ധനമന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ സ്വയം വിമര്‍ശനവും ആത്മപരിശോധനയും നടത്തേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി മാറേണ്ടിയിരിക്കുന്നു. നശികരണ ശക്തിയാകാതെ ക്രിയാത്മകമാകണം മാധ്യമ പ്രവര്‍ത്തനം.അപ്പോള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തനം സര്‍ഗാത്മകമാകുകയുള്ളുവെന്നും ധനമന്ത്രി പറഞ്ഞു. മൂല്യാധിഷ്ഠിത പത്ര പ്രവര്‍ത്തന പാരമ്പര്യമുള്‍ക്കൊള്ളുന്ന അവാര്‍ഡ് ജേതാവ് ബിആര്‍പി ഭാസ്‌കര്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ മാധ്യമങ്ങില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മലയാളം മറക്കാത്ത പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പൗരാവകാശം നിഷേധിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെപുതിയൊരു വായനാ സംസ്‌ക്കാരത്തിന് വഴിതെളിച്ച കേസരിയുടെയും പൗരാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ട സ്വദേശാഭിമാനിയുടെയും പേരിലുള്ള അവാര്‍ഡിന് ബിആര്‍പി ഭാസ്‌കര്‍ തികച്ചും അര്‍ഹനാണെന്നും മന്ത്രി പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :