1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No Holiday in Thrissur

മഴ അവധി വയനാട് മാത്രം; തൃശൂര്‍ അവധിയെന്ന് വ്യാജ പ്രചരണം

അതേസമയം മറ്റു ജില്ലകളിലൊന്നും ഇന്ന് അവധിയില്ല

Holiday
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ജൂലൈ 18, വ്യാഴം) വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. 
 
അതേസമയം മറ്റു ജില്ലകളിലൊന്നും ഇന്ന് അവധിയില്ല. തൃശൂര്‍ ജില്ലയില്‍ അവധിയാണെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലയില്‍ നിലവില്‍ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. 
 
അടുത്ത ലേഖനം
ഭർതൃമാതാവിനെ കൊന്ന മരുമകൾക്ക് ജീവപര്യന്തം