1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. No confidence notice vd satheesan

മന്ത്രിസഭയ്ക്കെതിരെ അവിശ്വാസത്തിന് വിഡി സതീശന്‍ എംഎല്‍എ നോട്ടീസ് നല്‍കി

Kerala
മന്ത്രിസഭയ്ക്കെതിരെ അവിശ്വാസത്തിന് ചട്ടം 63 പ്രകാരം കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയം സഭ കൂടുന്ന 27-ാം തിയതി അവതരണാനുമതി നല്‍കണമെന്ന് വിഡി സതീശന്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 
കൂടാതെ സ്പീക്കറെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. പ്രതികളുമായി സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നിയമസഭാ സെക്രട്ടറിക്കു നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറഞ്ഞത്.
അടുത്ത ലേഖനം
കിയ സോണറ്റ് ആഗസ്റ്റ് 7ന് വിപണിയിലേയ്ക്ക് !