ശ്രീനു എസ്|
Last Updated:
വെള്ളി, 17 ജൂലൈ 2020 (12:21 IST)
സംസ്ഥാനത്ത് നാലര വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് 176 കിലോ സ്വര്‍ണം. ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 2017ലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്തത്. 83കിലോ സ്വര്‍ണമായിരുന്നു പിടിച്ചെടുത്തിരുന്നത്. അതേസമയം കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഐഎക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്യുന്നതായി ഡിജിപി അറിയിച്ചു.
നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കൂടാതെ വകുപ്പുതല അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.