നീണ്ട 24 മണിക്കൂർ, വിജയുടെ പക്കൽ നിന്നും അനധികൃതമായി ഒരു രൂപ പോലും കണ്ടെത്തിയില്ല; ആദായ നികുതി വകുപ്പിന്റെ പ്രസ് റിലീസ്

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (18:12 IST)
നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ വിജയ്‌യെ ചോദ്യം ചെയ്യുന്നതിന്റെ വിശദീകരണവുമായി ആദായനികുതി വകുപ്പ്. നടൻ വിജയ് ഉൾപ്പടെ നാല് പേരെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് കസ്റ്റഡിയിൽ എടുത്തിരുന്നത്. 24 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നിലവിൽ വിജയുടെ പക്കൽ നിന്നും അനധികൃതമായി യാതോന്നും കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല.

എജിഎസ് കമ്പനിയുടെ നിർമാതാവ്, വിജയ്, വിജയ്‌യുടെ വിതരണക്കാരൻ, ബിനാമി ഇടപാടുകാരനായ അൻപു ചെഴിയൻ. ബിഗില്‍ സിനിമയുടെ നിർമാണ തുകയും അതിന്റെ ആഗോള കലക്‌ഷനായ 300 കോടിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡെന്ന് ആദായ നികുതി വകുപ്പ് പുറത്തുവിട്ട പ്രസ് റിലീസിൽ പറയുന്നു.

ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് ഇളയ ദളപതിക്കു കുരുക്കായത്. പ്രതിഫലത്തുക എവിടെയെല്ലാമാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നതിന്റേയും അത് ചിലവാക്കിയതിന്റേയും കണക്കുകൾ പരിശോധിച്ച് വരികയാണ്. നിലവിൽ വിജയുടെ പക്കൽ നിന്നും അനധികൃതമായി ഒരു രൂപ പോലും കണ്ടെത്താൻ ഇവർക്കായിട്ടില്ല. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ വ്യക്തമാകുന്നത് എന്താകുമെന്ന് പ്രവചിക്കാനുമാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :